മദീന പള്ളിയിലെ ഇമാം ശൈഖ് ഹുദൈഫിക്ക് ‘ഇസ് ലാമിക് പേഴ്സണാലിറ്റി ഒഫ് ദിസ് ഇയർ’ അവാർഡ്

ദുബൈ : ഈ വർഷത്തെ ഇസ് ലാമിക് പേഴ്സണാലിറ്റി അവാർഡ് മസ്ജിദുന്നബവി ഇമാമും പ്രമുഖ പണ്ഡിതനുമായ ശൈഖ് അലി ബിൻ അബ്ദുറഹ്മാൻ അൽ ഹുദൈഫിക്ക് സമർപ്പിച്ചു.

ദുബൈ ഇൻ്റർനാഷണൽ ഹോളി ഖുർആൻ അവാർഡിനോടനുബന്ധിച്ചാണു ഇസ് ലാമിക് പേഴ്സണാലിറ്റി ഓഫ് ദ ഇയർ അവാർഡ് എല്ലാ വർഷവും നൽകുന്നത്.

കഴിഞ്ഞ വർഷം സൗദി ഭരണാധികാരി സല്മാൻ രാജാവിനായിരുന്നു അവാർഡ് ലഭിച്ചത്.

ലോകത്തെ എല്ലാ വിശ്വാസികളുടെയും ഹൃദയത്തിൽ എന്നും സ്മരിക്കപ്പെടുന്ന ഖിറാഅത്താണു ശൈഖ് ഹുദൈഫിയുടേത്.

മദീന പള്ളിയിൽ 4 പതിറ്റാണ്ടോളമായി ഇമാമാണു.

ഖുർആൻ പാരായണാ ശാസ്ത്രമടിസ്ഥാനമാക്കിയുള്ള ഹുദൈഫിയുടെ പാരായണം വിശ്രുതമാണു.

മദീനയിലെ മിംബറിൽ നിന്ന് ഖുതുബ നിർവഹിക്കുന്ന ശൈഖ് ഹുദൈഫി