രണ്ടര ലക്ഷം ദിർഹം സമ്മാനത്തുകയുള്ള ദുബൈ ഹോളി ഖുർആൻ അവാർഡ് ജേതാവ് അമേരിക്കക്കാരൻ

ദുബൈ : 22 ആമത് എഡിഷൻ, ദുബൈ ഇൻ്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ അമേരിക്കൻ പൗരൻ വിജയിയായി.

അമേരിക്കക്കാരനായ അഹ്മദ് ബുർഹാനാണു രണ്ടര ലക്ഷം ദിർഹം സമ്മാനത്തുക സ്വന്തമാക്കിയത്.

റണ്ണേഴ്സ്അപുകളായി രണ്ട് പേരെയാണു തെരഞ്ഞെടുത്തത്. ലിബിയക്കാരനായ ഹംസ അൽ ബഷീറും ടുണീഷ്യക്കാരനായ മുഹമ്മദ് മആരിഫുമാണു രണ്ടാം സ്ഥാനക്കാർ. 2 ലക്ഷം ദിർഹമാണു ഇവർക്ക് സമ്മാനമായി ലഭിച്ചത്.

അൾജീരിയക്കാരനായ അഹ്മദ് ഹെർകാത്ത് നാലാം സ്ഥാനത്തിനർഹനായി.

സൗദി അറേബ്യയുടെ അൽ സാവി ഇബ്രാഹീമിനാണു അഞ്ചാം സ്ഥാനം.

ഒന്നാം സ്ഥാനക്കാരനായ അഹ്മദ് ബുർഹാൻ്റെ ഖുർആൻ പാരായണം കാണാം ….