മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

റിയാദ് : വ്യാഴാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി വിശ്വാസികളോട് ആവശ്യപ്പെട്ടു.

റമളാൻ 29 -വ്യാഴാഴ്ച ആയതിനാൽ രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലുമുള്ള വിശ്വാസികൾ വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്നാണു സുപ്രീം കോടതിയുടെ ആഹ്വാനം.

നഗ്ന നേത്രങ്ങൾ കൊണ്ടോ ദൂര ദർശിനി ഉപയോഗിച്ചോ മാസപ്പിറവി ദർശിച്ചവർ അടുത്തുള്ള കോടതികളിൽ പോയി കണ്ടത് ബോധ്യപ്പെടുത്തണം

അല്ലെങ്കിൽ കോടതികളിലെത്താൻ സഹായിക്കുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

വ്യാഴാഴ്ച മാസപ്പിറവി കാണാൻ സാധ്യതയുണ്ടെന്നാണു ഗോള ശാസ്ത്ര ജ്ഞരുടെ അഭിപ്രായം.