സൗദിയിൽ വനിതകൾ ബൈക്ക്‌ ഡൈവിംഗ്‌ പരിശീലനം ആരംഭിച്ചു.ചിത്രങ്ങൾകാണാം

 

റിയാദ്‌: സൗദിയിൽ വനിതകൾക്ക്‌ ഡ്രൈവിംഗ്‌ ലൈസൻസ്‌ ലഭിക്കാനുള്ള സമയം അടുത്തതോടെ മോട്ടോർ സൈക്കിൾ ഡ്രൈവിംഗ്‌ പരിശീലനത്തിലും സ്ത്രീകൾ മുന്നേറുന്നു.

റിയാദിൽ ഒരു ഡ്രൈവിംഗ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മോട്ടോർ സൈക്കിൾ ഡ്രൈവിംഗ്‌ ‌ പരിശീലന ചിത്രങ്ങൾ ബൈക്ക്‌ ഓടിക്കാൻ സന്നദ്ധരായ നിരവധി സ്ത്രീകൾ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണു

ശവ്വാൽ 10 മുതലാണു സൗദിയിൽ വനിതകൾക്ക്‌ ഡ്രൈവിങ്ങിനു അനുമതി നൽകുന്നത്‌.

ഗതാഗത നിയമങ്ങളിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമുണ്ടാകില്ലെന്നും എല്ലാവർക്കും ഒരേ നിയമമായിരിക്കുമെന്നും സൗദി ട്രാഫിക്‌ വിഭാഗം നേത്തെ അറിയിച്ചിരുന്നു