ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക്‌ ഗൾഫ്‌ എയർ; പ്രവാസികൾക്ക്‌ ആശ്വാസം

 

ജിദ്ദ :ഈ ആഴ്ച മുതൽ Gulf Air ന്റെ A321 സർവ്വീസ് കൂടി ആരംഭിക്കുമെന്ന വാർത്ത ജിദ്ദാ_കരിപ്പൂർ യാത്രക്കാർക്ക് വലിയ ആശ്വാസമാകുകയാണു.

ദിവസവും ജിദ്ദയിലേക്കും തിരിച്ചും സർവ്വീസ്‌ ഉണ്ടായിരിക്കും‌. രാവിലെ 5.30ന് പുറപ്പെടുന്ന ഗൾഫ് എയർ വിമാനം രാവിലെ 7.20ന് ബഹ്റൈനിൽ എത്തി, അവിടെ നിന്നും രാവിലെ 10.15ന് ജിദ്ദയിലേക്ക് പുറപെടുകയും ഉച്ചക്ക് 12.30ന് ജിദ്ദയിലേക്ക് എത്തിചേരുകയും ചെയ്യും.

ജിദ്ദയിൽ നിന്ന് വൈകുന്നേരം 5.30 നു പുറപ്പെട്ട്‌ 7.20 നു ബഹ്‌ റൈനിൽ എത്തുകയും 11.25 നു ബഹ്‌ റൈനിൽ നിന്ന് പുറപ്പെട്ട്‌ പുലർച്ചെ 4.30 നു കരിപ്പൂരിൽ ലാന്റ്‌ ചെയുകയും ചെയ്യും.

അത്യാവശ്യം കാർഗ്ഗോ ക്ഷമതയുള്ള A 321 വിമാനമാണ് ഗൾഫ് എയർ ഉപയോഗിക്കുന്നതിനാൽ A320 പോലെ ലഗേജ് ഓഫ് ലോഡ് ചെയ്യുന്ന പ്രവണത ഉണ്ടാവാൻ സാധാരണ ഗതിയിൽ സാധ്യതയില്ല.46 kg ലഗേജും കൊണ്ടു പോകാം.

194 എക്കോണമി ക്ലാസ് ടിക്കറ്റുകളും, 14 ബിസിനസ്സ് ക്ലാസ് ടിക്കറ്റുകളും ലഭ്യമാണ്.

കോഴിക്കോട് നിന്ന് പുറപെട്ടാൽബഹ്റൈനിലെ 3 മണിക്കൂർ ട്രാൻസിറ്റ് വിശ്രമം അനായാസകരമാക്കുവാൻ ഗൾഫ് എയർ പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്ന് അധികൃതർ അറിയിച്ചു.