നെടുമ്പാശേരിയിൽ കോടികളുടെ റിയാലും ഡോളറുമായി അഫ്ഗാൻ പൗരൻ പിടിയിൽ

കൊച്ചി : നെടുംബാശേരി വിമാനത്താവളത്തിൽ അഫ്ഗാൻ പൗരനെ വിദേശ കറൻസികളുമായി അറസ്റ്റ് ചെയ്തു.

യൂസുഫ് മുഹമ്മദ് സിദ്ദീഖ് എന്ന 33 വയസ്സുകാരണാണു പിടിയിലായത്.

11 കോടിയോളം മൂല്യം വരുന്ന വിദേശ കറൻസികളാണു ഇയാളിൽ നിന്ന് കണ്ടെടുത്തത്.

സൗദി റിയാലും യു എസ് ഡോളറുമായിരുന്നു ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.

ദൽഹി കൊച്ചി ദുബൈ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് കൊച്ചിയിൽ നിന്നുള്ള യാത്ര മുടങ്ങിയതിനാൽ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. പിന്നീട് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് കയറ്റി അയക്കുന്നതിനു മുംബ് നടത്തിയ പരിശോധനയിലാണു സ്കാനിംഗിൽ കറൻസികൾ ഇയാളിൽ നിന്ന് കണ്ടെത്തിയത്.

ദൽഹിയിൽ നിന്നാണു ഇയാൾ പണം കടത്തിയത്.അന്വേഷണം പുരോഗമിക്കുന്നു