റമളാനിൽ പകൽ ജിദ്ദയിൽ കഫ്തീരിയ തുറന്ന് പ്രവർത്തിപ്പിച്ചു ; ഉടമയും ജോലിക്കാരും പിടിയിൽ

ജിദ്ദ : റമളാനിൽ ജിദ്ദയിൽ പകൽ തുറന്ന് പ്രവർത്തിച്ച കഫ്തീരിയയുടെ ഉടമയെയും ജോലിക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

 

പകൽ തുറന്ന് പ്രവർത്തിച്ച ബർഗർ കടയിലേക്ക് ആളുകൾ വരുന്നത് പുറത്ത് നിന്ന് ഒരാൾ പകർത്തിയത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

സംഭവം ശ്രദ്ധയിൽ പെട്ട മക്ക അമീർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ കട അടപ്പിക്കാനും ഉത്തരവാദികളെ അറസ്റ്റ് ചെയ്യാനും ഉത്തരവിടുകയായിരുന്നു