ഖമീസ് മുഷൈത്തിനു നേരെ മിസൈലാക്രമണം…!!!

സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ വീണ്ടും ഹൂത്തി മിസൈലാക്രമണം.

യമൻ അതിർത്തിക്കുള്ളിൽ നിന്നും ഹൂത്തികൾ തൊടുത്തു വിട്ട മിസൈൽ സൗദി വ്യോമ പ്രതിരോധ സേന ആകാശത്ത് വെച്ച് തകർത്തു.

സഖ്യ സേനാ വാക്താവ് കേണൽ തുർക്കി അൽ മാലികിയാണു ഇക്കാര്യം അറിയിച്ചത്.

ജനവാസ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം അന്താരഷട്ര മനുഷ്യാവകാശ നിയമ ലംഘനമാണെന്ന് മാലികി പറഞ്ഞു.

കഴിഞ്ഞയാഴ്ച ജിസാനു നേരെയും ഹൂത്തികൾ അക്രമണം നടത്തിയിരുന്നു.