ആശ്രിതരുടെ പ്രഫഷൻ എഞ്ചിനീയർ ആക്കാൻ സാധിക്കില്ല

റിയാദ് : സൗദിയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്ന് പുറത്തിറങ്ങുന്ന ആശ്രിത വിസയിലുള്ള ബിരുദധാരികളുടെ ഇഖാമയിലെ പ്രഫഷൻ എഞ്ചിനീയർ ആക്കാൻ സാധിക്കില്ല..

ആശ്രിത്രരുടെ പ്രഫഷൻ എഞ്ചിനീയറാക്കിക്കൊണ്ട് സ്ഥാപനങ്ങളിലേക്ക് സ്പോൺസർഷിപ്പ് മാറാൻ സാധിക്കില്ലെന്ന് സൗദി തൊഴിൽ മന്ത്രാലയമാണു അറിയിച്ചത്.

നേരത്തെ 5 വർഷത്തിൽ കുറഞ്ഞ പ്രവൃത്തി പരിചയമുള്ള വിദേശികളെ എഞ്ചിനീയറിം പ്രഫഷനിൽ റിക്രൂട്ട് ചെയ്യുന്നത് അധികൃതർ നിർത്തലാക്കിയതായി പ്രഖ്യാപിച്ചിരുന്നു.