മദ്യക്കംബനിയുടെ മാൻ ഓഫ്‌ ദ മാച്ച്‌ അവാർഡ്‌ നിരസിച്ച സലാഹിനു മദീനയിൽ നിന്ന് സമ്മാനം..!!!

 

വെബ്ഡെസ്ക്‌ :മദ്യക്കംബനിയുടെ മാൻ ഓഫ്‌ ദ മാച്ച്‌ അവാർഡ്‌ നിരസിച്ച ഈജിപ്ത്‌ ഫുട്ബോൾ താരം മുഹമ്മദ്‌ സലാഹിനു മദീനയിൽ നിന്ന് ആദരം.

മദീനയിലെ തന്റെ ഈത്തപ്പനത്തോട്ടത്തിൽ നിന്നുള്ള 10 അജ്‌വ ഈത്തപ്പനകളാണു സൗദി മീഡിയാ വ്യക്തിത്വം ദഖീൽ അഹ്മദി ലിവർ പൂളിന്റെ സൂപർതാരമായ സലാഹിനു സമ്മാനമായി പ്രഖ്യാപിച്ചത്‌. ഇവയിലെ ഫലങ്ങൾ മുടങ്ങാതെ സലാഹിന്റെ വീട്ടിലെത്തിക്കും.

ലോകക്കപ്പിൽ സൗദിക്കെതിരെയുള്ള മത്സരത്തിൽ മാൻ ഓഫ്‌ ദ മാച്ച്‌ ആയി തെരഞ്ഞെടുത്ത മുഹമ്മദ്‌ സലാഹ്‌ മദ്യക്കംബനി നൽകുന്ന അവാർഡ്‌ സ്വീകരിക്കാൻ വിസമ്മിതിക്കുകയായിരുന്നു

ഉറുഗേക്കെതിരായ മത്സരത്തിൽ മാൻ ഓഫ്‌ ദ മാച്ച്‌ ആയി തെരഞ്ഞെടുക്കപ്പെട്ട ഈജിപ്ഷ്യൻ ഗോൾ കീപർ മുഹമ്മദ്‌ അൽ ഷനാവിയും മദ്യക്കംബനി നൽകുന്നതാ‌യതിനാൽ അവാർഡ്‌ നിരസിച്ചിരുന്നത്‌ വലിയ വാർത്തയായിരുന്നു.

മുഹമ്മദ്‌ അൽ ശനാവി