സൗദിയിൽ ട്രാഫിക് ലംഘനത്തിനുള്ള ഭേദഗതി വരുത്തിയ പിഴ സംഖ്യകൾ..!!!!

റിയാദ് : സൗദിയിലെ ട്രാഫിക് പിഴ ചുമത്തുന്നതിൽ നിരവധി ഭേദഗതികൾ വരുത്തിക്കൊണ്ടുള്ള നിർദ്ദേശം  ശൂറ അംഗീകരിച്ചു.

ഭേദഗതികളിൽ ചിലത് താഴെ പറയും പ്രകാരമാണു….

സിഗനലിൽ സ്റ്റോപ് ( ഖിഫ്) എന്നെഴുതിയിടത്ത് നിർത്താതിരുന്നാൽ 500 റിയാൽ പിഴ ലഭിക്കും.

ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 1000 റിയാൽ പിഴ

റോഡ് വക്കിലെ ഉയർന്ന സ്ഥലങ്ങളിൽ കൂടെയും നടപ്പാതകളിൽ കൂടെയും മറ്റും വാഹനമോടിച്ചാൽ 1000 റിയാൽ പിഴ.

ഔദ്യോഗിക കൃത്യ നിർവഹണത്തിനു പോകുന്ന വാഹനങ്ങൾക്കോ എമർജൻസി വാഹനങ്ങൾക്കോ സൈഡ് കൊടുക്കാതിരുന്നാൽ 1000 റിയാൽ പിഴ.

ഓടിക്കുന്ന വാഹനത്തിൻ്റെ വലിപ്പത്തിനു യോജിക്കാത്ത ലൈസൻസുപയോഗിച്ച് വാഹനമോടിച്ചാലും 1000 റിയാൽ പിഴ.

ട്രക്കുകൾ നഗരത്തിലേക്ക് പ്രവേശിപ്പിച്ചാലും നംബർ പ്ളേറ്റ് യഥാസ്ഥാനത്ത് ഘടിപ്പിക്കാതിരുന്നാലും 1000 റിയാൽ പിഴ.

ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗിൽ വാഹനം നിർത്തിയാൽ 500 റിയാൽ പിഴ.

വാഹനത്തിൻ്റെ ഗ്ളാസിനു ഉള്ളിലേക്കുള്ള കാഴ്ച മറക്കുന്ന തരത്തിലുള്ള കൂളിംഗ് ഫിലിം ഒട്ടിച്ചാൽ 500 റിയാൽ പിഴ.

ടണലുകൾക്കുള്ളിൽ ഹെഡ് ലൈറ്റ് കത്തിക്കാതിരുന്നാലും 500 റിയാൽ പിഴ അടക്കണം.