വീണ്ടും ജവാസാത്തിന്റെ ശക്തമായ മുന്നറിയിപ്പ് ..!!!!

റിയാദ് : ഇഖാമ തൊഴിൽ അതിർത്തി നിയമ ലംഘകർക്ക് വീണ്ടും ജവാസാത്തിന്റെ മുന്നറിയിപ്പ് .

തൊഴിൽ നിയമ ലംഘകർക്കും താമസരേഖകളില്ലാത്തവർക്കും ഹുറൂബായവർക്കും സഹായങ്ങൾ ചെയ്യുകയോ ഒളിപ്പിക്കുകയോ ചെയ്യുന്നവർക്കാണു ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്..

6 മാസം ജയിലും 1 ലക്ഷം റിയാൽ വരെ പിഴയും സഹായിക്കുന്നവർക്ക് ശിക്ഷയായി ലഭിക്കും. വിദേശികളാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം നാടു കടത്തും.

നിയമ ലംഘനത്തിൻ്റെ എണ്ണമനുസരിച്ച് ശിക്ഷയുടെ മടങ്ങും വർധിക്കും.

നിയമ ലംഘകർക്ക് ജോലി നൽകുന്ന സ്ഥാപനയുടമകൾക്കു സമാനമായ ശിക്ഷ ലഭിക്കും.

സ്ഥാപനങ്ങൾക്ക് 5 വർഷത്തേക്ക് റിക്രൂട്ട്മെൻ്റ് വിലക്കും നിലവിൽ വരും.