ബിൻ ലാദൻ കംബനി പ്രശ്നങ്ങൾ തീരുമെന്ന് പ്രത്യാശ നൽകുന്ന റിപ്പോർട്ടുകൾ.

വെബ് ഡെസ്ക് : ലോകത്തെ ഏറ്റവും വലിയ കരാർ കംബനിയായ സൗദി ബിൻ ലാദൻ ഗ്രൂപ്പ് നേരിടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശ നൽകുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

ബിൻ ലാദിൻ ഗ്രൂപ്പിൻ്റെ 36.2 ശതമാനം ഓഹരി സൗദി ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഇസ്തിദാമ കംബനിക്കു നൽകിക്കൊണ്ട് കംബനി പുനക്രമീകരണം നടക്കുകയാണെന്നാണു റിപ്പോർട്ടിൽ പറയുന്നത്.

ബാക്കി 63,8 ശതമാനം ഓഹരി 15 അംഗ ബിൻലാദിൻ കുടുംബാംഗങ്ങളിൽ തന്നെ നിക്ഷിപ്തമായിരിക്കും.

കംബനിയെ രക്ഷിക്കാനും പാപ്പരായി പ്രഖ്യാപിക്കുന്നതിൽ നിന്ന് തടയുന്നതിനും വേണ്ടിയാണു പുതിയ ക്രമീകരണം നടത്തുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പുതിയ ക്രമീകരണം സൗദി ബിൻലാദിനിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിനു തൊഴിലാളികൾക്ക് ആശ്വാസമാകും.

പലരും കംബനി പ്രശ്നങ്ങൾ കാരണം ശംബളങ്ങൾ ലഭിക്കാതെ പ്രയാസങ്ങൾ അനുഭവിക്കുകയായിരുന്നു.

പഴയ പ്രതാപത്തിലേക്ക് കംബനി തിരിച്ച് പോയാൽ അത് സൗദി സാംബത്തിക മേഖലക്ക് തന്നെ വൻ ഉണർവ്വായി മാറും.