5 റിയാലിനു 10 ദിവസ ടൂറിസ്റ്റ് വിസയുമായി ഒമാൻ

 

വെബ് ഡെസ്ക് : 5 ഒമാനി റിയാലിനു 10 ദിവസത്തേക്ക് ടൂറിസ്റ്റ് വിസ നൽകാൻ ഒമാൻ ഭരണകൂടം.

ഒമാനിലെ ടൂറിസത്തിൻ്റെ വളർച്ച ലക്ഷ്യമാക്കിയാണു ഈ പുതിയ ചുവട് വെപ്പ്.

നേരത്തെ 20 ഒമാനി റിയാലായിരുന്നു 5 ദിവസം മുതൽ ഒരു മാസം വരെ നിൽക്കാനുള്ള വിസക്ക് നൽകേണ്ടിയിരുന്നത്.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഒമാൻ ടൂറിസത്തിൽ 5 ശതമാനത്തിൻ്റെ വളർച്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്.