പ്രവാസികൾക്ക്‌ ആശ്വാസം ; 100 ശതമാനം സൗദിവത്ക്കരണം വരില്ലെന്ന് റിപ്പോർട്ടുകൾ..!!

വെബ്‌ ഡെസ്ക്‌ : റീട്ടെയ്‌ല്‌ മേഖലയിലെ 12 വിഭാഗങ്ങളിൽ സംബൂർണ്ണ സൗദിവത്ക്കരണം എന്ന ലക്ഷ്യം എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാകില്ല.

100 ശതമാനം എന്ന ലക്ഷ്യത്തിൽ നിന്നും മാറി 70 ശതമാനം സൗദിവത്ക്കരണം ആയിരിക്കും നടപ്പിലാകുക.

പുതിയ സൗദിവത്ക്കരണ പദ്ധതിയുടെ മെക്കാനിസം
വിവരിക്കുന്ന ഡ്രാഫ്റ്റ്‌ തൊഴിൽ സാമൂഹ്യ ക്ഷേമ വകുപ്പ്‌ വെബ്സൈറ്റിനെ ഉദ്ധരിച്ച്‌ അറബ്‌ ഓൺ ലൈൻ മാധ്യമങ്ങൾ പുറത്ത്‌ വിട്ടു

ഒരാൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഏക തൊഴിലാളി സൗദി ആയിരിക്കണം.
രണ്ടാളുകൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ടിൽ ഒരു തൊഴിലാളി സൗദി ആയിരിക്കണം.
മൂന്നും നാലും തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട്‌ പേർ സൗദികളായിരിക്കണം.

അഞ്ച്‌ തൊഴിലാളികളിൽ 3 സൗദികൾ,ആറും ഏഴും തൊഴിലാളികളിൽ 4 പേർ സൗദികൾ എന്നിങ്ങനെയാണു നിയമനം നടക്കേണ്ടത്‌.

ഒപ്റ്റിക്കൽ മേഖല, വൈദഗ്ധ്യവും സാങ്കേതികതയും കൂടുതൽ ആവശ്യമായ മേഖലകൾ തുടങ്ങിയവയിലെല്ലാം സൗദിവത്ക്കരണത്തിൽ ഇളവ്‌ വരാൻ സാധ്യതയുണ്ട്‌.

സൗദിവത്ക്കരണ അനുപാതം വിവരിക്കുന്ന ഡ്രാഫ്റ്റ്‌ കാണാം