കഴിഞ്ഞ 9 മാസത്തിനുള്ളിൽ സൗദിയിൽ 16 ലക്ഷത്തിൽ പരം നിയമലംഘകരായ വിദേശികളെ പിടി കൂടി

റിയാദ് : ‘നിയമ ലംഘകരില്ലാത്ത രാജ്യം’ കാംബയിനിൻ്റെ ഭാഗമായി കഴിഞ്ഞ 9 മാസത്തിനുള്ളിൽ രാജ്യത്ത് നടന്ന റെയ്ഡുകളിൽ 16,25,018 ഇഖാമ,തൊഴിൽ,അതിർത്തി നിയമ ലംഘകർ വലയിലായതായി അധികൃതർ വെളിപ്പെടുത്തി.

കഴിഞ്ഞ നവംബർ 15 മുതൽ ആരംഭിച്ച പരിശോധനകളിൽ ഗവണ്മെനിൻ്റെ 19 ഡിപ്പാർട്ട്മെൻ്റുകളാണു ഈ പരിശോധനകളിൽ നേരിട്ട് പങ്കാളികളായത്.

1,238,046 വിദേശികളാണു ഇഖാമ നിയമ ലംഘനത്തിനു പിടിക്കപ്പെട്ടത്.263,205 പേർ തൊഴിൽ നിയമ ലംഘനത്തിനും 123,767 പേർ അതിർത്തി നിയമ ലംഘനത്തിനുമാണു പിടിക്കപ്പെട്ടത്.

27,208 പേർ രാജ്യത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതിനു പിടിക്കപ്പെട്ടു. ഇതിൽ 54 ശതമാനം യമനികളും 43 ശതമാനം എത്യോപ്യക്കാരുമാണു. ബാക്കിയുള്ളവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണു.
1,228 പേർ അനധികൃത രീതിയിൽ സൗദിയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ചപ്പോൾ പിടിക്കപ്പെട്ടിട്ടുണ്ട്.
20 സൗദികളടക്കം 2457 പേർ അനധികൃതരായ വിദേശികൾക്ക് യാത്രാ സഹായം ചെയ്തതിനു പിടിക്കപ്പെട്ടിട്ടുണ്ട്.