ഹജ്ജ് വിസാ കാലാവധിക്ക് മുംബ് രാജ്യം വിട്ടില്ലെങ്കിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും

ജിദ്ദ : ഹജ്ജ് വിസയിൽ വിദേശങ്ങളിൽ നിന്ന് രാജ്യത്തെത്തിയ തീർഥാടകർ വിസ കാലാവധി അവസാനിക്കുന്നതിനു മുംബായി തിരിച്ച് പോയില്ലെങ്കിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി ജവാസാത്ത് മുന്നറിയിപ്പ് നൽകി.

വിസാ കാലാവധിക്ക് ശേഷം രാജ്യത്ത് തുടരുന്നത് നിയമ വിരുദ്ധമാണു. ഹജ്ജ് വിസയുള്ളവർ വിസാ കാലാവധിക്കുള്ളിൽ മക്ക, മദീന , ജിദ്ദ എന്നി സ്ഥലങ്ങൾക്ക് പുറത്ത് സഞ്ചരിക്കുന്നതും ജോലികളിൽ ഏർപ്പെടുന്നതും നിയമ വിരുദ്ധമാണെന്ന് ജവാസാത്ത് വാക്താവ് ഓർമ്മപ്പെടുത്തി.

ഹാജിമാരുടെ മടക്കയാത്രാ നടപടികൾ വേഗത്തിലാക്കാനാവശ്യമായ എല്ലാ ഒരുക്കങ്ങളും ജവാസാത്ത് ചെയ്തിട്ടുണ്ട്. അനധികൃതരായ തീർഥാടകരെ സഹായിക്കുന്ന പ്രവണത സ്വദേശികളിൽ നിന്നോ വിദേശികളിൽ നിന്നോ ഉണ്ടാകാൻ പാടില്ല. ഇതിനു എല്ലാവരും അധികൃതരുമായി സഹകരിക്കണം.

ത്വവാഫ സ്ഥാപനങ്ങൾ തങ്ങളുടെ കീഴിലുള്ള തീർഥാടകരെ അവരവരുടേ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുൻകൈ എടുക്കണം. വിസാ കാലാവധിക്കുള്ളിൽ തന്നെ വിദേശി തീർഥാടകർ രാജ്യം വിട്ടെന്ന് ഉറപ്പ് വരുത്തണമെന്നും ജവാസാത്ത് മേധാവി അറിയിച്ചു.